ശാസ്ത്ര ജാലകം ഓൺലൈൻ പരീക്ഷ ഇവിടെ ക്ലിക്ക് ചെയ്യുക
പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ - Instructions-_Online_Exam.pdf
ശാസ്ത്രത്തെ അടുത്തറിയാനും ശാസ്ത്ര അഭിരുചി വളര്ത്താനും സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല് ടെക്നോളജി(SIET) യുടെ നേതൃത്വത്തില് പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാര്ത്ഥിള്ക്കായി സംസ്ഥാന തലത്തില് തുടക്കം കുറിക്കുന്ന പദ്ധതിയാണ് ടാലന്റ് ഹണ്ട് - ശാസ്ത്ര ജാലകം പദ്ധതി . ഒമ്പതാം ക്ലാസ്സില് പഠിക്കുന്ന 700 വിദ്യാര്ത്ഥികള് സംസ്ഥാന തലത്തില് സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നു . ഓരോ ജില്ലയില് നിന്ന് 100 വിദ്യാര്ത്ഥികള്ക്കാണ് അവസരം. പദ്ധതിയുടെ ഭാഗമായി അടിസ്ഥാനവും നൂതനുവുമായി ശാസ്ത്ര വിഷയങ്ങളില് ക്ലാസുകള് , പഠന ജോലി സാധ്യത ക്ലാസുകള്, ശാസ്ത്ര പരീക്ഷണം സംഘടിപ്പിക്കുക പ്രദര്ശിപ്പിക്കുക , ഗ്രൂപ്പ് ചര്ച്ചകള് , ഗവേഷണ സ്ഥാപന സന്ദര്ശനം എന്നിവയുണ്ടാകും. സംസ്ഥാനത്തെ ദേശീയ ഗവേഷണസ്ഥാപനങ്ങള്, സര്വകലാശാലകള് , കോളേജുകൾ , വിദ്യാലയങ്ങള് എന്നിവിടങ്ങളിലെ ശാസ്ത്ര അധ്യാപകര് , ഗവേഷണ- ബിരുദാനദര വിദ്യാര്ഥികള് എന്നിവര് ഉള്പെട്ട വിദഗ്ധ പാനലിന്റെ നേതൃത്വത്തിലാണ് ശാസ്ത്ര ശില്പശാല സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടത്തില് ത്രിദിന ശാസ്ത്ര ശില്പശാലയിലേക്ക് വിദ്യാര്ത്ഥികളെ തിരഞ്ഞെടുക്കാന് ഒമ്പതാം ക്ലാസ്സിലെ വിദ്യാര്ത്ഥികള്ക്കായി എസ്.ഐ.ഇ.റ്റി യുടെ നേതൃത്വത്തില് 2019 october 16 നു ഓണ്ലൈന് ആപ്റ്റിറ്റുട്ട് പരീക്ഷ സംഘടിപ്പിക്കുന്നു. വിദ്യാര്ത്ഥികള്ക്ക് സ്കൂളില് നിന്നോ നേരിട്ടോ ഓണ്ലൈന് പരീക്ഷയില് പങ്കെടുക്കാം. 2019 october 16 നു രാവിലെ 11 മുതല് 4 മണി വരെ www.sietkerala.gov.in എന്ന എസ്.ഐ.ഇ.റ്റി ( SIET) യുടെ വെബ്സൈറ്റ് കയറി പരീക്ഷയില് പങ്കെടുക്കാം. 30 മിനിറ്റാണ് പരീക്ഷക്ക് അനുവദിക്കുന്ന സമയം. കൂടുതല് വിവരങ്ങള്ക്ക് എസ് .ഐ .ഇ .റ്റി ഓഫീസ് മായി ബന്ധപ്പെടുക ഫോണ് - 0471 2338541, 40